Client Agreement
Fill in your details, sign below, and we'll generate your signed agreement as a downloadable PDF.
By submitting, you confirm you've read and agree to D Creation Marketing Agency's terms & conditions.
ഞാൻ , D CREATION MARKETING AGENCY നൽകുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാൻ പൂർണ്ണമായും മനസ്സിലാക്കി, അതിലെ സേവനങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ വായിച്ച് ബോധ്യപ്പെട്ടതിനുശേഷമാണ് ഈ പ്ലാൻ തിരഞ്ഞെടുക്കുന്നത്.
ഈ കരാറിൽ ഒപ്പുവെക്കുന്നതിലൂടെ ഞാൻ താഴെ പറയുന്ന നിബന്ധനകൾ അംഗീകരിക്കുന്നതായി സ്ഥിരീകരിക്കുന്നു.
1. ഞാൻ തിരഞ്ഞെടുക്കുന്ന മാർക്കറ്റിംഗ് പ്ലാനിലെല്ലാ സേവനങ്ങളും, നിബന്ധനകളും, വ്യവസ്ഥകളും വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്.
2. ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന സേവനങ്ങൾ മാത്രമാണ് D CREATION MARKETING AGENCY നൽകുക. പ്ലാനിന് പുറത്തുള്ള അധിക സേവനങ്ങൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നതാണ്.
3. മാർക്കറ്റിംഗിനാവശ്യമായ ലോഗോ, ഫോട്ടോകൾ, വീഡിയോകൾ, ബ്രാൻഡ് വിവരങ്ങൾ, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ സമയബന്ധിതമായി നൽകേണ്ടത് ക്ലയന്റിന്റെ ഉത്തരവാദിത്വമാണ്.
4. ക്ലയന്റിന്റെ ഭാഗത്തുനിന്നുള്ള വിവരങ്ങൾ, കണ്ടന്റ്, അല്ലെങ്കിൽ അംഗീകാരം (APPROVAL) ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ അതുമൂലം ഉണ്ടാകുന്ന പ്രോജക്ട് വൈകല്യങ്ങൾക്ക് D CREATION MARKETING AGENCY ഉത്തരവാദിയായിരിക്കില്ല.
5. ഓരോ പോസ്റ്റിനും വീഡിയോയ്ക്കും പരമാവധി 3 തവണ വരെ മാത്രമേ തിരുത്തലുകൾ (REVISIONS/EDITING) അനുവദിക്കൂ. അതിനുശേഷം ആവശ്യപ്പെടുന്ന അധിക മാറ്റങ്ങൾക്ക് പ്രത്യേകം ചാർജ് ഈടാക്കുന്നതാണ്.
6. ക്ലയന്റിന്റെ വ്യക്തിപരമായ ഇഷ്ടാനുസരണം (CLIENT PREFERENCE) ഡിസൈൻ, വീഡിയോ, അല്ലെങ്കിൽ കണ്ടന്റിൽ മാറ്റങ്ങൾ വരുത്തിയാൽ, അതിനുശേഷം പോസ്റ്റുകളുടെ REACH, ENGAGEMENT, LEADS, അല്ലെങ്കിൽ SALES എന്നിവയിൽ കുറവ് സംഭവിച്ചാൽ അതിന് D CREATION MARKETING AGENCY ഉത്തരവാദിയായിരിക്കില്ല.
7. പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള സേവനങ്ങൾ മാത്രമേ ഈ കരാറിന്റെ കാലയളവിൽ നൽകുകയുള്ളൂ.
8. ക്ലയന്റ് തിരഞ്ഞെടുക്കുന്ന മാർക്കറ്റിംഗ് പ്ലാനിന്റെ മുഴുവൻ തുകയും (100% ADVANCE) സേവനം ആരംഭിക്കുന്നതിന് മുമ്പ് അടയ്ക്കുന്നതിന് സമ്മതിക്കുന്നു. പൂർണ്ണമായ അഡ്വാൻസ് തുക ലഭിച്ചതിന് ശേഷമേ D CREATION MARKETING AGENCY പ്രോജക്ട് ആരംഭിക്കുകയുള്ളൂ.
9. ഈ കരാർ തിരഞ്ഞെടുക്കപ്പെട്ട മാസത്തെ പ്ലാനിന് മാത്രമേ ബാധകമായിരിക്കൂ. കാലാവധി കഴിഞ്ഞാൽ സേവനം തുടരുന്നതിനായി പുതിയ കരാർ അല്ലെങ്കിൽ പുതുക്കൽ (RENEWAL) ആവശ്യമാണ്.
10. ഈ കരാറിലെ എല്ലാ നിബന്ധനകളും ഞാൻ പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും യാതൊരു സമ്മർദ്ദവും ഇല്ലാതെ സ്വമേധയാ അംഗീകരിക്കുന്നുവെന്നും ഞാൻ സ്ഥിരീകരിക്കുന്നു.
ക്ലയന്റിന്റെ സമ്മതം
ഞാൻ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും വ്യവസ്ഥകളും വായിച്ച് മനസ്സിലാക്കുകയും അവ അംഗീകരിക്കുകയും ചെയ്യുന്നു. അതനുസരിച്ച് എന്റെ ബിസിനസിനായി D CREATION MARKETING AGENCY ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾ നൽകുന്നതിന് ഞാൻ സമ്മതിക്കുന്നു.